പ്രതിമകളും പൂർവികാരാധനയും. 🔴(എ) പ്രതിമകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നു, ദൈവിക വീക്ഷണം ഉൾക്കൊള്ളാൻ ചിലർക്കു ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്? (ബി) വ്യാജാരാധനയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ കൈവശമുണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യണം?🔴 ചിലരുടെ വീട്ടിൽ വർഷങ്ങളായി പ്രതിമകളോ ആരാധനയ്‌ക്കും പൂജയ്‌ക്കും മറ്റുമുള്ള സ്ഥലമോ കണ്ടേക്കാം. നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണോ? ആണെങ്കിൽ, അത്തരമൊരു ദൃശ്യസഹായി കൂടാതെ ദൈവത്തോടു പ്രാർഥിക്കുന്നതു വിചിത്രമാണെന്നോ തെറ്റാണെന്നോ നിങ്ങൾക്കു തോന്നിയേക്കാം. അവയിൽ ചിലതിനോടു നിങ്ങൾക്കു പ്രത്യേക താത്‌പര്യംപോലും ഉണ്ടായിരിക്കാം. എന്നാൽ, തന്നെ ആരാധിക്കേണ്ടത്‌ എങ്ങനെയെന്നു പറയേണ്ടത്‌ ദൈവമാണ്‌, നാം പ്രതിമകൾ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നില്ലെന്നു ബൈബിൾ പഠിപ്പിക്കുന്നു. (പുറപ്പാടു 20:4, 5; സങ്കീർത്തനം 115:4-8; യെശയ്യാവു 42:8; 1 യോഹന്നാൻ 5:21) അതുകൊണ്ട്, വ്യാജാരാധനയുമായി ബന്ധപ്പെട്ട് നിങ്ങളുടെ പക്കലുള്ള സകലതും നശിപ്പിച്ചുകൊണ്ട് സത്യാരാധനയ്‌ക്കായി നിങ്ങൾക്ക് ഒരു നിലപാട്‌ എടുക്കാവുന്നതാണ്‌. ഇക്കാര്യത്തിൽ യഹോവയുടെ അതേ വീക്ഷണം നട്ടുവളർത്തുക. വ്യാജാരാധനയുമായി ബന്ധപ്പെട്ട എന്തും യഹോവയ്‌ക്ക് ‘അറപ്പാണ്‌.’—ആവർത്തനപുസ്‌തകം 27:15.. 🔴(എ) പൂർവികാരാധന നിരർഥകമാണെന്നു നമുക്ക് എങ്ങനെ അറിയാം? (ബി) തന്‍റെ ജനം ഏതു രൂപത്തിലുമുള്ള ആത്മവിദ്യയിൽ ഏർപ്പെടുന്നത്‌ യഹോവ വിലക്കിയത്‌ എന്തുകൊണ്ട്? 🔴പല വ്യാജമതങ്ങളിലും സാധാരണമായ മറ്റൊരു സംഗതിയാണ്‌ പൂർവികാരാധന. മരിച്ചവർ ഒരു അദൃശ്യ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും അവർക്കു ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമെന്നും ബൈബിൾസത്യം മനസ്സിലാക്കുന്നതിനുമുമ്പു ചിലർ വിശ്വസിച്ചിരുന്നു. മരിച്ചുപോയ ഒരു പ്രിയപ്പെട്ട വ്യക്തിയിൽനിന്നാണെന്നു തോന്നിയേക്കാവുന്ന ഏതൊരു സന്ദേശവും വരുന്നതു ഭൂതങ്ങളിൽനിന്നാണ്‌. ഇസ്രായേല്യർ മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുകയോ ഏതെങ്കിലും രൂപത്തിലുള്ള ആത്മവിദ്യയിൽ ഏർപ്പെടുകയോ ചെയ്യുന്നത്‌ യഹോവ വിലക്കിയത്‌ അതുകൊണ്ടാണ്‌.—ആവർത്തനപുസ്‌തകം 18:10-12.ലോകമെമ്പാടും ആളുകൾ പ്രതിമകളെയും പൂർവികരെയും ആരാധിക്കുന്നു🔴. പ്രതിമകളുടെ ഉപയോഗമോ പൂർവികാരാധനയോ നിങ്ങളുടെ മുൻ ആരാധനാരീതിയുടെ ഭാഗമായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്യാൻ കഴിയും? 🔴പ്രതിമകളുടെ ഉപയോഗമോ പൂർവികാരാധനയോ നിങ്ങളുടെ മുൻ ആരാധനാരീതിയുടെ ഭാഗമായിരുന്നെങ്കിൽ ഇപ്പോൾ എന്തു ചെയ്യാൻ കഴിയും? ഇക്കാര്യങ്ങളെ ദൈവം എങ്ങനെ വീക്ഷിക്കുമെന്നു വ്യക്തമാക്കുന്ന ബൈബിൾ ഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. സത്യാരാധനയ്‌ക്ക് അനുകൂലമായ ഒരു നിലപാട്‌ എടുക്കാനുള്ള നിങ്ങളുടെ ആഗ്രഹം പ്രാർഥനയിൽ ദിവസവും യഹോവയെ അറിയിക്കുകയും അവന്‍റെ കാഴ്‌ചപ്പാട്‌ വളർത്തിയെടുക്കാനുള്ള സഹായം അഭ്യർഥിക്കുകയും ചെയ്യുക.—യെശയ്യാവു 55:9.സത്യാരാധകൻ ആയിത്തീരുകഒരു കുടുംബത്തിലുള്ളവർ സുവാർത്താ പ്രസംഗവേലയിൽ ഏർപ്പെടുന്നു, ക്രിസ്‌തീയ യോഗങ്ങളിൽ ഒരുമിച്ച് ദൈവത്തെ ആരാധിക്കുന്നു, ഒഴിവുസമയം ചെലവഴിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നുസത്യാരാധന യഥാർഥ സന്തോഷം കൈവരുത്തുന്നു 🔴സത്യാരാധനയ്‌ക്കായി നിലപാടു സ്വീകരിക്കാൻ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതു നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?🔴ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‌ നിങ്ങൾ വ്യാജാരാധന തള്ളിക്കളഞ്ഞ് സത്യാരാധനയ്‌ക്കായി നിലപാടു സ്വീകരിക്കേണ്ടത്‌ ആവശ്യമാണ്‌. ഇതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? 🔴ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ അവനെ ആരാധിക്കാനുള്ള സന്തോഷകരമായ അവസരങ്ങളാണ്‌ ക്രിസ്‌തീയ യോഗങ്ങൾ. (സങ്കീർത്തനം 22:22; 122:1) അത്തരം യോഗങ്ങളിൽ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക് “പ്രോത്സാഹന കൈമാറ്റം” സാധ്യമാകുന്നു.—റോമർ 1:12, NW.പ്രതിമകൾക്കോ പൂർവികാരാധനയ്‌ക്കോ സത്യാരാധനയിൽ യാതൊരു സ്ഥാനവുമില്ല. —പുറപ്പാടു 20:4, 5; ആവർത്തനപുസ്‌തകം 18:10-12.🔴എല്ലാ പ്രാർഥനകളും യഹോവ കേൾക്കുന്നുണ്ടോ? യെശയ്യാപ്രവാചകന്‍റെ കാലത്ത്‌ മത്സരികളായ ഇസ്രായേല്യരോട്‌ അവൻ പറഞ്ഞത്‌ എന്താണെന്നു ശ്രദ്ധിക്കുക: “നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:15) നമ്മുടെ ചില പ്രവർത്തനങ്ങൾമൂലം ദൈവം നമ്മുടെ പ്രാർഥന കേൾക്കാതിരുന്നേക്കാം എന്നാണ്‌ ഇതു കാണിക്കുന്നത്‌. അതുകൊണ്ട്, ചില അടിസ്ഥാന വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയുള്ളൂ..🔴 ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥ ഏത്‌, അതു നമുക്ക് എങ്ങനെ പാലിക്കാം? 🔴വിശ്വാസം പ്രകടമാക്കുകയെന്നതാണ്‌ ഒരു സുപ്രധാന വ്യവസ്ഥ. (മർക്കൊസ്‌ 11:24) അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) ദൈവം ഉണ്ടെന്നും അവൻ പ്രാർഥനകൾ കേട്ട് ഉത്തരം നൽകുന്നെന്നും ഉള്ള കേവലമായ അറിവല്ല യഥാർഥ വിശ്വാസം. വിശ്വാസം തെളിയിക്കപ്പെടുന്നത്‌ പ്രവൃത്തികളിലൂടെയാണ്‌. നമുക്കു വിശ്വാസമുണ്ടെന്നു ദൈനംദിന ജീവിതരീതിയിലൂടെ നാം വ്യക്തമായ തെളിവു നൽകണം.—യാക്കോബ്‌ 2:26. 🔴(എ) യഹോവയോടു പ്രാർഥിക്കുമ്പോൾ നാം ആദരവുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്? (ബി) പ്രാർഥിക്കുമ്പോൾ നമുക്ക് എങ്ങനെ താഴ്‌മയും ആത്മാർഥതയും പ്രകടമാക്കാം? 🔴തന്നോടു പ്രാർഥിക്കുന്നവർ താഴ്‌മയോടും ആത്മാർഥതയോടും കൂടെ അതു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു. യഹോവയോടു സംസാരിക്കുമ്പോൾ താഴ്‌മയുള്ളവരായിരിക്കാൻ നമുക്കു മതിയായ കാരണമില്ലേ? ഒരു രാജാവിനോടോ പ്രസിഡന്‍റിനോടോ സംസാരിക്കാനുള്ള അവസരം ലഭിക്കുമ്പോൾ ആളുകൾ ആ ഭരണാധികാരിയുടെ ഉന്നത സ്ഥാനത്തെ മാനിച്ചുകൊണ്ട് വളരെ ആദരവോടെയാണ്‌ സാധാരണഗതിയിൽ അതു ചെയ്യാറുള്ളത്‌. അങ്ങനെയെങ്കിൽ, യഹോവയുടെ അടുത്തു ചെല്ലുമ്പോൾ നമുക്ക് എത്രയോ ആദരവുണ്ടായിരിക്കണം! (സങ്കീർത്തനം 138:6) അവൻ “സർവ്വശക്തിയുള്ള ദൈവ”മാണ്‌. (ഉല്‌പത്തി 17:1) ദൈവമുമ്പാകെയുള്ള നമ്മുടെ നില നാം താഴ്‌മയോടെ തിരിച്ചറിയുന്നുവെന്ന് പ്രാർഥനാവേളയിൽ നാം ദൈവത്തെ സമീപിക്കുന്ന വിധം പ്രകടമാക്കണം. അത്തരം താഴ്‌മ, ഒരു ദൈനംദിന ചടങ്ങെന്ന നിലയിൽ പ്രാർഥനകൾ ഉരുവിടുന്നത്‌ ഒഴിവാക്കി ആത്മാർഥമായി ഹൃദയപൂർവം പ്രാർഥിക്കാനും നമ്മെ പ്രേരിപ്പിക്കും.—മത്തായി 6:7, 8.🔴പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ താമസിക്കുന്നതായി തോന്നുന്നെങ്കിൽ അത്‌ ഒരിക്കലും യഹോവയ്‌ക്ക് ഉത്തരം നൽകാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല. മറിച്ച്, യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്‌ തന്‍റെ ഹിതപ്രകാരവും അതിന്‍റേതായ സമയത്തും ആണെന്ന സംഗതി നാം മനസ്സിൽപ്പിടിക്കണം. നമ്മുടെ ആവശ്യങ്ങളും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെക്കാൾ മെച്ചമായി അവനറിയാം. ‘യാചിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്‌തുകൊണ്ടിരിക്കാൻ’ അവൻ പലപ്പോഴും നമ്മെ അനുവദിക്കുന്നു. (ലൂക്കൊസ്‌ 11:5-10) അത്തരം സ്ഥിരോത്സാഹം, നമ്മുടെ ഹൃദയാഭിലാഷം എത്ര തീവ്രമാണെന്നു പ്രകടമാക്കുകയും നമുക്കു യഥാർഥ വിശ്വാസം ഉണ്ടെന്നു തെളിയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ അത്ര പ്രകടമല്ലാത്ത വിധങ്ങളിലും യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകിയേക്കാം. ഉദാഹരണത്തിന്‌, ഒരു പ്രത്യേക പരിശോധനയോടുള്ള ബന്ധത്തിൽ നാം യഹോവയോടു പ്രാർഥിച്ചെന്നു വിചാരിക്കുക. ബുദ്ധിമുട്ടും പ്രയാസങ്ങളും നീക്കം ചെയ്യുന്നതിനു പകരം അതു സഹിച്ചുനിൽക്കാനുള്ള ശക്തിയായിരിക്കാം അവൻ നമുക്കു നൽകുന്നത്‌.—ഫിലിപ്പിയർ 4:13. 🔴പ്രാർഥനയെന്ന അമൂല്യപദവി നാം പരമാവധി പ്രയോജനപ്പെടുത്തേണ്ടത്‌ എന്തുകൊണ്ട്? 🔴ബൃഹത്തായ ഈ അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവ്‌ പ്രാർഥനയിലൂടെ ശരിയായ വിധത്തിൽ തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും സമീപസ്ഥനാണെന്നതിൽ നാം എത്രയോ നന്ദിയുള്ളവരായിരിക്കണം! (സങ്കീർത്തനം 145:18) അതിനാൽ, പ്രാർഥനയെന്ന അമൂല്യപദവി നമുക്കു പരമാവധി പ്രയോജനപ്പെടുത്താം. അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രാർഥന കേൾക്കുന്നവനായ യഹോവയിലേക്കു പൂർവാധികം അടുത്തുചെല്ലുന്നതിന്‍റെ സന്തോഷം നമുക്ക് ആസ്വദിക്കാൻ കഴിയും.ബൈബിൾ പഠിപ്പിക്കുന്നത്‌ക്രമമായ പ്രാർഥന യഹോവയോട്‌ അടുത്തുചെല്ലാൻ നമ്മെ സഹായിക്കുന്നു.—യാക്കോബ്‌ 4:8.വിശ്വാസത്തോടും താഴ്‌മയോടും ആത്മാർഥതയോടും കൂടിയ പ്രാർഥനകളേ ദൈവം കേൾക്കുകയുള്ളൂ.—മർക്കൊസ്‌ 11:24.നാം പ്രാർഥിക്കേണ്ടത്‌ യഹോവയോടു മാത്രമാണ്‌, അവന്‍റെ പുത്രൻ മുഖേന.—മത്തായി 6:9; യോഹന്നാൻ 14:6.

അഭിപ്രായങ്ങള്‍