മുഖക്കുരു ലഘു വിവരണം (Dr.shareef
*Dr Shareef മുഖക്കുരു ലഘു വിവരണം*
👉🏼പഴുപ്പുള്ള കുരുക്കൾ പൊട്ടുമ്പോഴാണു മുഖത്ത് പാടുകളും കുഴികളും വരുന്നത്.
❌വെറുതെയിരിക്കുമ്പോൾ മുഖക്കുരു പൊട്ടിക്കുന്ന ശീലം ഒഴിവാക്കുക.
⭕കൈ നഖങ്ങൾ എപ്പോഴും വൃത്തിയായി വെട്ടുക നഖങ്ങൾ ഉപയോഗിച്ചു കുരു പൊട്ടിക്കുന്നതു പാടും കുഴിയുമുണ്ടാകാൻ കാരണമാകും.
❎മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ഒഴിവാക്കുക.
❌എണ്ണമയമുള്ളതും ധാരാളം പഞ്ചസാര കലർന്നതുമായ ആഹാരം കുറയ്ക്കുക.
✅കൂടാതെ വിറ്റാമിൻസ് അധികമുള്ള കാരറ്റ് കഴിക്കുക അല്ലെങ്കിൽ ജ്യൂസ് കുടിക്കുക, ആപ്പിൾ, അണ്ടിപ്പരിപ്പ്, ബദാം etc എന്നിവ കഴിയുമെങ്കിൽ കഴിക്കുക.
✅എപ്പോഴും ഒരേ സോപ്പ് ഉപയോഗിക്കുക. നാഗാർജുനയുടെ രക്ത ചന്ദന സോപ്പ്, വൈദ്യരത്നം സോപ്പ് കൂടുതൽ ഗുണം ചെയ്യും.
❌പൗഡര്‍, ക്രീം എന്നവ ഉപയോഗിക്കാന്‍ പാടില്ല.
🅾താഴെ പറയുന്ന ഏതെങ്കിലും ഒന്നു ചെയ്യുക
👉🏼തൈരില്‍ (50ml) ഒരു കോഴി മുട്ട നന്നായി അടിച്ചു ചേര്‍ക്കുക.
ഇതു ഒരു മണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക.
👉🏼പച്ച മഞ്ഞളും (25 - 50gm) ആര്യവേപ്പിന്റെ ഇലയും അരച്ചു ഒരു മണിക്കുര്‍ മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
👉🏼നന്നായി പഴുത്ത പപ്പായ തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കശുകാം. മുഖക്കുരു മാറി ചർമം തിളങ്ങാൻ ഇതുപയോഗിക്കാം.
👉🏼കറുവാപ്പട്ട (50gm) പൊടിച്ചശേഷം ഒരു ടീ സ്പൂണ്‍ തേൻ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.
ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു 15 - 30 മിനിട്ടിനു ശേഷം കഴുകി കളയുക.
ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക.
❎തേന്‍ ഉപയോഗിക്കുമ്പോള്‍ മുടിയിലും കണ്‍പുരികത്തിലും തട്ടാതെ നോക്കണം. തേന്‍ കൊണ്ടാല്‍ കറുത്ത മുടി നരച്ച നിറത്തിലാകും.
👉🏼ക്യാബേജ് നന്നായി അരച്ചു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക.
👉🏼കറ്റാര്‍ വാഴയുടെ നീര് മുഖത്തു ദിവസവും പുരട്ടുക കൂടെ ഒരു സ്പൂണ്‍ കാബേജ് നീരും കുറച്ച് പനിനീരും ചേര്‍ക്കുക.
👉🏼മഞ്ഞള്‍ പൊടിയില്‍ (കടയിൽ നിന്നും വാങ്ങുന്ന packet മഞ്ഞൾ പൊടി ഉപയോഗിക്കരുത് ) നാരങ്ങാ നീരു ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് അരമണിക്കൂര്‍ മുഖത്തു പുരട്ടിയ ശേഷം കഴുകി കളയുക.
👉🏼കാട്ടാവണക്കിന്റെ ഇല ചെറുനാരങ്ങാ നീരു ചേര്‍ത്ത് അരച്ചു മുഖത്തു പുരട്ടുക.
തേച്ചു ഒന്നു ഒന്നര മണിക്കുര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക.
കഴുകിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടണം.
കടലാവണക്ക് അല്ല. കാട്ടാവണക്ക് തിരിച്ചറിയാന്‍ എളുപ്പമാര്‍ഗം കൂടി പറഞ്ഞു തരാം. ഇലയുടെ നിറം ചുവപ്പായിരിക്കും.
👉🏼ആര്യവേപ്പിന്റെ ഇല അരച്ച് മുഖത്ത് തേച്ചു പിടിപ്പിച്ചു 10 - 15 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.
ബാക്റ്റീരിയകളെ തടയാൻ ശക്തിയുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് ആര്യവേപ്പ്.
📢 *മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചില ത്വക്കുകൾക്കു അല്ലെർജി ഉണ്ടാക്കാൻ സാധ്യതയുള്ളത് കൊണ്ട് അത് മനസ്സിലാക്കി വേണം ഉപയോഗിക്കാൻ*
⚠ *പൊതു അറിവിലേക്കുള്ള കാര്യങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്, മുഖക്കുരു വരാനുള്ള യഥാർത്ഥ കാരണം വൈദ്യ സഹായം തേടി കണ്ട് പിടിച്ചു വൈദ്യ നിർദേശം പാലിക്കുക*
Dr Shareef
Thank You😊
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ