കഫം, ശ്വാസം മുട്ട്, അലർജി പ്രശ്നങ്ങൾക്ക് – സംഗീത് വൈദ്യർ.

കഫം, ശ്വാസം മുട്ട്, അലർജി പ്രശ്നങ്ങൾക്ക് – സംഗീത് വൈദ്യർ.
----------------------------------

സീസണിൽ ഒരു കിലോ മുക്കുറ്റി സമൂലം തൊട്ടുരിയാടാതെ പറിച്ചെടുക്കുക. മുക്കുറ്റിയും 100 ഗ്രാം കുരുമുളകും ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ആ അരപ്പ് വെയിലെത്ത് വെച്ച് ജലാംശം ഇത്തിരി വറ്റിച്ച ശേഷം ഗോലിയുടെ വലിപ്പത്തിൽ ഗുളികരൂപത്തിൽ ഉരുട്ടിയെടുക്കുക. ഇത് വീണ്ടും വെയിലത്ത് വെച്ച് അശേഷം ജലാംശം അവശേഷിക്കാത്ത നിലയിൽ നന്നായി ഉണക്കിയെടുക്കുക.   കുപ്പിയിൽ സൂക്ഷിക്കുക. ഓരോ ഗുളിക രാവിലെയും വൈകീട്ടും ഭക്ഷണശേഷം രണ്ടുമാസത്തോളം കഴിച്ച് മീതെ വെള്ളം കുടിക്കുക.  രോഗമുക്തി ഉണ്ടാകും.

അതാത് ദിവസം പറിച്ചെടുക്കാൻ കഴിയുമെങ്കിൽ 5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് ദിവസേന കാലത്ത് കഴിക്കുകയാണെങ്കിൽ 21 ദിവസം കഴിച്ചാൽ മതിയാകും.

കടപ്പാട്: സംഗീത് വൈദ്യർ, ഫോൺ: 0091 94 46 01 03 66

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ